അവളുടെ കണ്ണുകളില്‍ അവന്‍ നക്ഷത്രങ്ങളെ കണ്ടു .
അവന്‍ ചോദിച്ചു ,
ആകാശത്തിലെ നക്ഷത്രങ്ങള്‍ നിനക്ക്
കടമായി തന്നതാര്?
അവള്‍ മറുപടി പുഞ്ചിരിയിലൊതുക്കി .
അവന്‍ വീണ്ടും ചോദിച്ചു,
നിന്‍റെയീ കണ്ണുകളില്‍ പൂക്കള്‍
വിരിയിച്ചതാര്?
അവള്‍ മറുപടി പുഞ്ചിരിയിലൊതുക്കി .
അവന്‍ വീണ്ടും ചോദിച്ചു ,നിന്‍റെയീ കണ്ണുകളില്‍
ഒരമ്മയുടെ സ്നേഹം പകര്‍ത്തി വച്ചതാര്?
നിന്‍റെയീ കണ്ണുനീരിന് മുലപ്പാലിന്‍റെ ഗന്ധം
നല്‍കിയതാര്?
നിന്‍റെ കണ്ണുകളില്‍ ഞാനെന്നെ തന്നെ .....
അവനു തുടരാനാകുന്നതിന്നു മുന്‍പേ
തന്‍റെ കണ്ണുകള്‍ രണ്ടും പിഴുതെടുത്ത്
ആകാശത്തേക്ക് വീശിയെറിഞ്ഞു കൊണ്ട്
അവള്‍ പ്രതിവചിച്ചു ,
" കടം വാങ്ങിയ കണ്ണുകള്‍
തിരികെ കൊടുക്കുവാന്‍ നേരമായ് "
-തോമസ് മേപ്പുള്ളി
No comments:
Post a Comment