കൈവിരിച്ചങ്ങനെ നില്‍ക്കുമ്പോള്‍
വിലാവില്‍ തന്നെ കുത്തണം
ഒരൊറ്റ പഴുതിലൂടെ
നൂഴ്ന്നു കയറാന്‍ മാത്രം.
കൈവിരിച്ചങ്ങനെ നില്‍ക്കുമ്പോള്‍
ഇറ്റിറ്റായി
രസം നിറക്കണം.
ഉടലിളക്കി,രസിച്ച്
ചിരിച്ചു കൊണ്ട് നില്‍ക്കും
അപ്പോളും.
ഇടിമിന്നലോ
ആകാശം മറക്കുന്ന കരിമേഘങ്ങളോ
വിരുന്നു വരില്ല.
അശരീരിയായി
തണല്‍ തേടിയെത്തിയ
കിളികള്‍ പറന്നകലുന്ന
ചിറകടിയൊച്ചകള്‍.
ആരും വിലപിക്കാനില്ലാത്ത
തികച്ചും
ഒറ്റയായ മരണം.
ഒരു മരത്തെ
കൊല്ലാന്‍ എത്രയെളുപ്പം;
ഒരു തണലിനേയും.
വിലാവില്‍ തന്നെ കുത്തണം
ഒരൊറ്റ പഴുതിലൂടെ
നൂഴ്ന്നു കയറാന്‍ മാത്രം.
കൈവിരിച്ചങ്ങനെ നില്‍ക്കുമ്പോള്‍
ഇറ്റിറ്റായി
രസം നിറക്കണം.
ഉടലിളക്കി,രസിച്ച്
ചിരിച്ചു കൊണ്ട് നില്‍ക്കും
അപ്പോളും.
ഇടിമിന്നലോ
ആകാശം മറക്കുന്ന കരിമേഘങ്ങളോ
വിരുന്നു വരില്ല.
അശരീരിയായി
തണല്‍ തേടിയെത്തിയ
കിളികള്‍ പറന്നകലുന്ന
ചിറകടിയൊച്ചകള്‍.
ആരും വിലപിക്കാനില്ലാത്ത
തികച്ചും
ഒറ്റയായ മരണം.
ഒരു മരത്തെ
കൊല്ലാന്‍ എത്രയെളുപ്പം;
ഒരു തണലിനേയും.
നന്നായി മാഷെ.....
ReplyDeleteഏകാകിയായി..മരണത്തെ പുല്‍കുന്ന മരം....!
ReplyDelete.....
ഇഷ്ടായി.
നന്ദി.രഞ്ജിത്ത്,ഷെയ്ന...
ReplyDelete