(മറവിയില്‍ നിന്നും വാക്കെന്ന നൂല്‍പ്പാലം കടന്നെത്തുന്ന ഓര്‍മ്മകള്‍...ഞാനതിനെ എഴുത്ത് എന്ന് വിളിക്കും....)
SOLITUDE....

Saturday, 30 July 2011
ചോര
തൊട്ടാവാടി കൊണ്ട്
കാല്‍വിരല്‍ കീറി
പൊടിഞ്ഞു പൊടിഞ്ഞു മുഖം കാട്ടിയ നിറമേയല്ല,
നഖം വെട്ടുമ്പോള്‍
വഴുതി നീങ്ങിയ ബ്ലേഡ്
കോറി വരച്ച രേഖയേയല്ല,
പിടിവലി കൂടി കുസൃതികളാടുമ്പോള്‍
കല്ലില്‍ത്തട്ടിവീണ്
മുട്ടിലെ തൊലിമാറി
ചിരിച്ചു ചിരിച്ചു കാണിച്ച
മുറിവുമല്ല.
പാവാടച്ചരടഴിച്ച്,
അച്ഛനോളം പോന്നോരാള്‍
ആഴ്ന്നിറങ്ങുമ്പോള്‍
പൊട്ടിപ്പിളര്‍ന്നൊലിച്ച
വേദനയുടെ നിറമാണ്
ചോര.
Monday, 11 July 2011
ലിംഗം
മൂന്നര രൂപയുടെ ബസ്‌യാത്ര കഴിഞ്ഞ്
രണ്ടു ഫര്‍ലോങ്ങ് നടന്നുതീര്‍ത്ത്
തുരുമ്പെടുത്ത ഇരുമ്പുഗേറ്റില്‍
ഉരസാതെ അകത്തുകടന്ന്
വരാന്തയില്‍, വെട്ടിത്തിരുത്തിയ പേപ്പറുകളില്‍
ചവിട്ടാതെ നടന്നുചെന്ന്
ജനാല പഴുതിലൂടെ കൈനീട്ടി വാങ്ങിച്ച
വരുമാന സര്‍ട്ടിഫിക്കറ്റില്‍ പൂരിപ്പിച്ച്
എഴുതി നീങ്ങവേ
ഉടക്കി നില്‍ക്കുന്നു
ഇടവഴിയിലൊരു വാക്ക്-
ലിംഗം.
ആര്‍ത്തലച്ചു പായും തീവണ്ടിയില്‍
കണ്ടതോ,
പലപല താവളങ്ങളില്‍ ,പലപല മുറികളില്‍
പറവൂരെന്നോ സൂര്യനെല്ലിയെന്നോ
തൊട്ടറിഞ്ഞതോ,
മരപ്പൊത്തിനിടയില്‍ ചീര്‍ത്തുപോയൊരു
ഇളംതുടയിടുക്കില്‍ പറ്റിപിടിച്ചതോ,.......
എവിടെ നിന്ന്
എടുത്തെഴുതും
ഞാനെന്‍റെ ലിംഗം;പുരുഷജാതി!
*(മലയാളനാട് വെബ് മാഗസിനില്‍ പ്രസിദ്ധീകരിച്ചു :02 AUG 2011).
രണ്ടു ഫര്‍ലോങ്ങ് നടന്നുതീര്‍ത്ത്
തുരുമ്പെടുത്ത ഇരുമ്പുഗേറ്റില്‍
ഉരസാതെ അകത്തുകടന്ന്
വരാന്തയില്‍, വെട്ടിത്തിരുത്തിയ പേപ്പറുകളില്‍
ചവിട്ടാതെ നടന്നുചെന്ന്
ജനാല പഴുതിലൂടെ കൈനീട്ടി വാങ്ങിച്ച
വരുമാന സര്‍ട്ടിഫിക്കറ്റില്‍ പൂരിപ്പിച്ച്
എഴുതി നീങ്ങവേ
ഉടക്കി നില്‍ക്കുന്നു
ഇടവഴിയിലൊരു വാക്ക്-
ലിംഗം.
ആര്‍ത്തലച്ചു പായും തീവണ്ടിയില്‍
കണ്ടതോ,
പലപല താവളങ്ങളില്‍ ,പലപല മുറികളില്‍
പറവൂരെന്നോ സൂര്യനെല്ലിയെന്നോ
തൊട്ടറിഞ്ഞതോ,
മരപ്പൊത്തിനിടയില്‍ ചീര്‍ത്തുപോയൊരു
ഇളംതുടയിടുക്കില്‍ പറ്റിപിടിച്ചതോ,.......
എവിടെ നിന്ന്
എടുത്തെഴുതും
ഞാനെന്‍റെ ലിംഗം;പുരുഷജാതി!
*(മലയാളനാട് വെബ് മാഗസിനില്‍ പ്രസിദ്ധീകരിച്ചു :02 AUG 2011).
Monday, 4 July 2011
വാണിഭം
എല്ലാവരുമുണ്ട്
നിരന്നു നില്‍ക്കുന്നു.
അച്ഛന്‍ ,അമ്മ,അമ്മായി,
കുഞ്ഞുടുപ്പ് വാങ്ങി തന്ന,
കഞ്ഞിയും ചമ്മന്തിയും പങ്കുവച്ച
വലിയേട്ടനുമുണ്ട്!
എണ്ണിയൊതുക്കാനാകാത്ത
പല പല മുഖങ്ങള്‍ വേറെയും.
തിരിച്ചു പോകണം,
എനിക്ക്
മുലമുളക്കാത്ത
ആ കമ്മീസ്ക്കാലത്തിലേക്ക്.
Sunday, 3 July 2011
വായിച്ചെടുക്കാനാകാത്ത ആംഗിള്‍
അതെ
അങ്ങനെ തന്നെ നില്‍ക്കുക
തല അല്‍പ്പം ചരിച്ചു പിടിച്ച്
ദാ, ഇങ്ങനെ
ഇങ്ങോട്ടു നോക്കൂ,ഇങ്ങനെ.
ഇപ്പോള്‍ രസമുണ്ട്
താടി അല്‍പ്പം കൂര്‍ത്തതായി തോന്നും
എന്നാലും സാരമില്ല;സുന്ദരിയായീട്ടുണ്ട്!
മുഖം തുടുത്തു കാണുന്നു.
വിടര്‍ത്തി ചിരിക്കേണ്ട
ബോറായി തോന്നും
മുടി അല്‍പ്പം മുന്നിലേക്ക്
ചിതറിച്ചങ്ങനെ കിടക്കട്ടെ
രണ്ടുവശത്തു നിന്നും
വെളിച്ചം കൊടുക്കാം
മുഖം ദീപ്തമായി തോന്നും.
ക്യാമറയിലേക്ക് നോക്കൂ,
കണ്ണുകള്‍ വിടരട്ടെ;ഭംഗിയുണ്ട്.
ഇതൊരു നല്ല ചിത്രമായിരിക്കും..........
(ആത്മഗതം:പാതിമാത്രം ക്യാമറയിലൊതുക്കി
നിന്നെ ഞാന്‍ പറ്റിച്ചല്ലോ;പെണ്ണേ....!!)
നിന്‍റെ ക്യാമറകൊണ്ട്
ഒപ്പിയെടുക്കാനാകാത്ത
ആ മറുപാതി കൊണ്ടായിരിക്കും
നിന്നെ ഞാന്‍ പറ്റിക്കുകയെന്നു
പറഞ്ഞുവോ....അവള്‍ !
അങ്ങനെ തന്നെ നില്‍ക്കുക
തല അല്‍പ്പം ചരിച്ചു പിടിച്ച്
ദാ, ഇങ്ങനെ
ഇങ്ങോട്ടു നോക്കൂ,ഇങ്ങനെ.
ഇപ്പോള്‍ രസമുണ്ട്
താടി അല്‍പ്പം കൂര്‍ത്തതായി തോന്നും
എന്നാലും സാരമില്ല;സുന്ദരിയായീട്ടുണ്ട്!
മുഖം തുടുത്തു കാണുന്നു.
വിടര്‍ത്തി ചിരിക്കേണ്ട
ബോറായി തോന്നും
മുടി അല്‍പ്പം മുന്നിലേക്ക്
ചിതറിച്ചങ്ങനെ കിടക്കട്ടെ
രണ്ടുവശത്തു നിന്നും
വെളിച്ചം കൊടുക്കാം
മുഖം ദീപ്തമായി തോന്നും.
ക്യാമറയിലേക്ക് നോക്കൂ,
കണ്ണുകള്‍ വിടരട്ടെ;ഭംഗിയുണ്ട്.
ഇതൊരു നല്ല ചിത്രമായിരിക്കും..........
(ആത്മഗതം:പാതിമാത്രം ക്യാമറയിലൊതുക്കി
നിന്നെ ഞാന്‍ പറ്റിച്ചല്ലോ;പെണ്ണേ....!!)
നിന്‍റെ ക്യാമറകൊണ്ട്
ഒപ്പിയെടുക്കാനാകാത്ത
ആ മറുപാതി കൊണ്ടായിരിക്കും
നിന്നെ ഞാന്‍ പറ്റിക്കുകയെന്നു
പറഞ്ഞുവോ....അവള്‍ !
Subscribe to:
Posts (Atom)